Don't Miss

സുകുമാരക്കുറുപ്പ് കോട്ടയത്ത്! പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷിച്ചെത്തി

കുപ്രസിദ്ധ കുറ്റവാളിയും കേരള പൊലീസിന്റെ പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി. സുകുമാരക്കുറുപ്പ് ചികിത്സയിലാണെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്ത് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.

എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് 'സുകുമാരക്കുറുപ്പ്' അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി.

2017ല്‍ ലക്‌നൗവില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതോടെ സുകുമാരക്കുറുപ്പെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്. ആശുപത്രിയിലെ മലയാളി മെയ്ല്‍ നഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്.

ചക്കോ വധക്കേസിലെ പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് 37 വര്‍ഷമായി ഒളിവിലാണ്. കുറിപ്പ് എന്ന പേരില്‍ സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമായ സിനിമ തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെയാണ് കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച കേസിലെ പ്രതിയാണ് സുകുമാരക്കുറുപ്പ്.

 • യുഎഇയില്‍ വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല; സ്വകാര്യ ഇടങ്ങളിലെ മദ്യപാനവും അനുവദിക്കും
 • കുഴഞ്ഞുമറിഞ്ഞ പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആം ആദ്മി
 • ജാമ്യം കിട്ടിയ പോക്സോ പ്രതിയായ അധ്യാപകന്‍ വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയില്‍
 • തടിയൂരി സിപിഎം നേതാക്കള്‍; അനുപമക്ക് കുഞ്ഞിനെ കിട്ടി
 • മോഡലുകളുടെ മരണം അപകടമരണമല്ല! വെളിപ്പെടുത്തല്‍ പിന്നീടെന്ന് സതീശന്‍
 • ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ വേറെ ലെവല്‍
 • ഇത് കാമറയ്ക്കു വേണ്ടിയുള്ള കസര്‍ത്തല്ല: രക്ഷകയായി എസ്.ഐ രാജേശ്വരി
 • ഉപതെരഞ്ഞെടുപ്പുകളില്‍ അടിതെറ്റി ബിജെപി
 • അന്‍സി കബീറിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍
 • ദമ്പതിമാരെകൊലപ്പെടുത്തിയ അയല്‍വാസിയെ 5 വര്‍ഷത്തിനുശേഷം പോലീസ് തന്ത്രപൂര്‍വം കുടുക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway