അസോസിയേഷന്‍

മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍

കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷവും മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം ശരണം വിളികളോടെ, 15 മുതല്‍ 2022, ജനുവരി 14 വരെ, ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകള്‍ നടത്തപ്പെടുന്നത്. നവംബര്‍ 15, 20, 27, ഡിസംബര്‍ 4, 11, 18, ജനുവരി (2022) 1, 8 എന്നീ ദിവസങ്ങളില്‍ വിശേഷാല്‍ അയ്യപ്പ പൂജ വൈകുന്നേരം 5 മണി മുതല്‍ നടത്തപ്പെടുന്നു. നവംബര്‍ 16നു രാവിലെ 5 മണിക്ക് വൃശ്ചികം 1 തിരുനട തുറപ്പും ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 15നു വിശേഷാല്‍ അയ്യപ്പപൂജയും ഡിസംബര്‍ 26നു മണ്ഡലപൂജയും ജനുവരി (2022) 14നു മകരവിളക്ക് മഹോത്സവവും നടത്തപെടുന്നതാണ്. മേല്പറഞ്ഞ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ 8 മണി വരെ അയ്യപ്പപ്പപൂജയും ഭജനയും നടത്തുന്നു. വിശേഷാല്‍ അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ പൂജാവിധികളും ഭക്തര്‍ക്കായി Kent Ayyappa Temple YouTube Channel ല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

EMail: kentayyappatemple@gmail.com

Website: kentayyappatemple.org

Facebook: https://www.facebook.com/kentayyappatemple.org/

Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747 178476

 • യുക്മ ദേശീയ കലാമേള രജിസ്‌ട്രേഷന്‍ 28 വരെ നീട്ടി; വീഡിയോ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാന്‍ രണ്ട് നാള്‍ കൂടി
 • ലിവര്‍പൂള്‍ മലയാളികള്‍ക്കുവേണ്ടി സംഗീതവിരുന്നൊരുക്കുന്നു
 • ഇടുക്കി ചാരിറ്റി യുകെ സമാഹരിച്ച തുക സോഫിക്കും വിജോയ്ക്കും കൈമാറി
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു
 • നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറില്‍
 • കരിമ്പനിലെ കുഞ്ഞുങ്ങള്‍ക്കായും തോപ്രാംകുടിയിലെ സോഫിക്കായുമുള്ള ചാരിറ്റി അവസാനിച്ചു, ലഭിച്ചത് 3500 പൗണ്ട്
 • എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 ന് ക്രോയിഡോണില്‍
 • ഇടുക്കി ചാരിറ്റിക്കു വലിയ ജനപിന്തുണ; ഇതുവരെ ലഭിച്ചത് 2450 പൗണ്ട്
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള രജിസ്‌ട്രേഷന്റെ അവസാന തീയതി നവംബര്‍ 21 ; വീഡിയോകള്‍ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 5
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway