സ്പിരിച്വല്‍

സുവാറ ബൈബിള്‍ ക്വിസ്: ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നേടി പതിനൊന്നുപേര്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടി മുന്‍നിരയിലെത്തിയത് പതിനൊന്നുപേര്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എട്ടുമുതല്‍ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയപ്പോള്‍ പതിനൊന്നുമുതല്‍ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പില്‍ രണ്ടുകുട്ടികള്‍ മുന്‍ നിരയിലെത്തി.

പതിനാലുമുതല്‍ പതിനേഴുവരെയുള്ള ഗ്രൂപ്പില്‍ ഒരു മത്സരാര്‍ത്ഥിയും മുതിര്‍ന്നവരുടെ ഗ്രൂപ്പില്‍ അഞ്ച് മത്സരാത്ഥികളും മുന്‍ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റെജിസ്റ്റഡ് ഈമെയിലില്‍ അറിയിച്ചിട്ടുണ്ട് . സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അഞ്ച് മത്സരാര്‍ത്ഥികള്‍ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടും.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക http://smegbbiblekalotsavam.com/

 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം ; സമാപന സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു
 • സീറോ മലബാര്‍ ഇടവക ലീഡ്‌സില്‍ പള്ളി വാങ്ങി; ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും ഞായറാഴ്ച
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • 'സെന്‍സസ് ഫിദെയ് '. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണ സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • പരുമല തിരുമേനിയുടെ 119 മത് ഓര്‍മ പെരുന്നാള്‍ ക്രോളിയില്‍ ഞായറാഴ്ച
 • ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അനുഹ്രഹ സാന്നിധ്യമായി മാര്‍. സ്രാമ്പിക്കല്‍
 • ഈസ്റ്റ് ഹാം സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ നവംബര്‍ 20ന് ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുനാള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ് ദാന സമ്മേളനവും ലോഗോ പ്രകാശനവും നടന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway