വിദേശം

ക്രിസ്മസ് പരേഡിലേക്ക് കാറോടിച്ചു കയറ്റി; 5 പേര്‍ കൊല്ലപ്പെട്ടു 40-ഓളം പേര്‍ക്ക് പരുക്കേറ്റു


അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക് അതിവേഗത്തില്‍ കാര്‍ ഓടിച്ച് കയറ്റി. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. വിസ്‌കോസിനിലെ മില്‍വാകീ പ്രാന്തപ്രദേശത്ത് നടന്ന ക്രിസ്മസ് പരേഡിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. 'ഡാന്‍സിംഗ് ഗ്രാനീസ്' ഫ്‌ളോട്ടില്‍ പങ്കെടുക്കാന്‍ നിരവധി കുട്ടികളും പ്രായമായ സ്ത്രീകളും എത്തിയിരുന്നു. അക്രമത്തില്‍ ഇവര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ അധികവും കുട്ടികളാണ്. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു.

വാര്‍ഷിക ഹോളിഡേ പരേഡിന്റെ ഭാഗമായി തെരുവിലൂടെ നടക്കവെയാണ് ചുവന്ന എസ്‌യുവി ജനക്കൂട്ടത്തിന് ഇടയിലേക്ക് കയറ്റിയതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു. നൃത്തം ചെയ്യുകയായിരുന്നു കുട്ടികളെ ഇടിക്കാതെ തലനാരിഴയ്ക്കാണ് വാഹനം കടന്നുപോയത്. അതേസമയം ആളുകളെ ഇടിച്ച് വീഴ്ത്തുമ്പോള്‍ വെടിയുതിര്‍ത്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അപകടമുണ്ടാക്കിയ വാഹനം കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ പ്രതി കസ്റ്റഡിയിലുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരേഡ് ആരംഭിച്ച് 39 മിനിറ്റുകള്‍ പിന്നിടുമ്പോഴാണ് വാഹനം ഇടിച്ചുകയറ്റിയത്. ബിഎല്‍എം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ കൈലി റിട്ടെന്‍ഹൗസ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി രണ്ടാം ദിവസമാണ് സംഭവങ്ങള്‍.

റിട്ടെന്‍ഹൗസിന്റെ വിധി രാഷ്ട്രീയ നേതൃത്വങ്ങളിലും നിന്നും ഭിന്നാഭിപ്രായം ഉയര്‍ത്തിയിരുന്നു. ഇതോടെ പ്രാദേശിക, ദേശീയ നേതൃത്വങ്ങള്‍ ഉയര്‍ന്ന ജാഗ്രതയിലുമായിരുന്നു. മാര്‍ച്ചിംഗ് ബാന്‍ഡിലും, പിന്നീട് മറ്റുള്ളവരെയും ഇടിച്ചുവീഴ്ത്തിയ ശേഷം ഡ്രൈവര്‍ വാഹനം ഓടിച്ച് പോകുകയായിരുന്നുവെന്ന് വീഡിയോ വ്യക്തമാക്കുന്നു. ബാന്‍ഡിന്റെ ശബ്ദം പൊടുന്നനെ കരച്ചിലും, ബഹളവുമായി മാറുകയും ചെയ്തു. സംഭവം തീവ്രവാദി ആക്രമണമാണെന്നാണ് സൂചന. ആള്‍ക്കൂട്ടങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ തീവ്രവാദികളുടെ ആക്രമണ ശ്രമം.

 • ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന
 • സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം കസേരപോയി
 • ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്
 • ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍
 • സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു
 • അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസുകാരന്‍!
 • ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം
 • വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍
 • 590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍
 • നരേന്ദ്ര മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway