ചരമം

കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം

കോഴിക്കോട് നരിക്കുനിയില്‍ രണ്ട് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തി. എന്നാല്‍ മരണപ്പെട്ട മുഹമ്മദ് യാമിന് കോളറ ലക്ഷണം ഇല്ലായിരുന്നു. സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. നാലിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് പരിശോധന നടത്തിയത്.

രണ്ടാഴ്ച്ച മുമ്പായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന്‍ മരിച്ചത്. നവംബര്‍ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടില്‍ പാര്‍സലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
 • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
 • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
 • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
 • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
 • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
 • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
 • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
 • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
 • കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway