നാട്ടുവാര്‍ത്തകള്‍

വനിതാജീവനക്കാരടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം വസ്ത്രം മാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സിയിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഇയാള്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

  • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
  • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
  • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
  • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
  • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
  • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
  • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
  • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
  • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway