യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കോവിഡ് എത്ര വ്യാപിച്ചാലും ആശുപത്രിയിലെത്തുക 35,000 രോഗികള്‍!


യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ ഇംഗ്ലണ്ടിനു ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു വിദഗ്ധര്‍. ഇംഗ്ലണ്ടിലെ സകല ആളുകള്‍ക്കും കൊറോണാ പിടിപെട്ടാലും 35,000 രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ ഇത് രണ്ടര ലക്ഷത്തിലേറെയാണ്. ഇംഗ്ലണ്ടില്‍ പ്രതിരോധശേഷിയും, വാക്‌സിനും രോഗികളുടെ എണ്ണം കുതിച്ചുയരാതെ തടയുമെന്ന് ആണ് സേജ് ശാസ്ത്രജ്ഞരുടെ പിന്തുണയുള്ള പഠനം കണ്ടെത്തിയത്.

നിലവില്‍ ഒരു സുപ്രധാന വൈറസ് വ്യാപനം ഉണ്ടായാല്‍ പോലും എന്‍എച്ച്എസ് തിങ്ങിനിറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനും, ട്രോപ്പിക്കല്‍ മെഡിസിനും നടത്തിയ പരിശോധന വ്യക്തമാക്കുന്നു. യൂറോപ്പിലെ 18 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്കും, ആകെയുള്ള ഇന്‍ഫെക്ഷന്‍ നിരക്കും സംയുക്തമായി പഠിച്ചാണ് ഇമ്മ്യൂണിറ്റിയും, വൈറസ് സ്‌ഫോടനാത്മകമായ നിലയില്‍ പടര്‍ന്നുപിടിച്ചാല്‍ എന്ത് സംഭവിക്കുമെന്നും പഠനവിധേയമാക്കിയത്.

ഈ അവസ്ഥ വന്നാല്‍ ഏറ്റവും കുറഞ്ഞ ദുരന്തം സംഭവിക്കുക ഇംഗ്ലണ്ടിലാകുമെന്ന് പഠനം പറയുന്നു. 34,720 രോഗികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും, 6200 മരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇംഗ്ലണ്ടിലെ മോഡല്‍ മാത്രം പരിശോധിച്ച പഠനം സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ കണക്കുകള്‍ പരിശോധിച്ചിട്ടില്ല. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ 5 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇംഗ്ലണ്ടില്‍ ആശുപത്രിയിലെത്തിയത്. ഔദ്യോഗിക മരണസംഖ്യ 140,000ന് മുകളില്‍ മാത്രമാണ്.

അതേസമയം, ജര്‍മ്മനിയില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ 280,000 പേരെങ്കിലും ആശുപത്രിയില്‍ എത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റൊമാനിയയില്‍ 150,000 പേരെങ്കിലും വൈറസുമായി ആശുപത്രിയില്‍ ചികിത്സ തേടും. മഹാമാരിയില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ രൂപീകരിക്കുന്ന സേജ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

നേരത്തെ രാജ്യത്ത് ഉയര്‍ന്ന തോതില്‍ വൈറസ് പടര്‍ന്നതും, ഇംഗ്ലണ്ടില്‍ വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതുമാണ് ഈ വിന്ററില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതെന്നാണ് ഗവേഷകരുടെ പക്ഷം. ജൂലൈയില്‍ എല്ലാ വിലക്കുകളും നീക്കി ദിവസേന 50,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് ബ്രിട്ടന്‍ മാറിയിരുന്നു. എന്നാല്‍ ഇതുമൂലം രോഗികള്‍ നേരത്തെ രൂപപ്പെട്ട്, ഇമ്മ്യൂണിറ്റി നേടിയെന്നാണ് വിദഗ്ധരുടെ വിശ്വാസം.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway