നാട്ടുവാര്‍ത്തകള്‍

പി.വി.സി പൈപ്പിലൂടെ സ്വര്‍ണവും പണവും; പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിലെ റെയ്ഡിന്റെ വീഡിയോ വൈറല്‍

ബെംഗളൂരു: കര്‍ണാടകയില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്ഡില്‍ ഡ്രെയിനേജ് പി.വി.സി പൈപ്പിനുള്ളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെത്തി. പരിശോധനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കല്‍ ബുര്‍ഗിയിലുള്ള പി.ഡബ്ല്യു.ഡി ജൂനിയര്‍ എഞ്ചിനീയര്‍ ജെ.ഇ. ശാന്തഗൗഡ ബിരാഡരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പൈപ്പിനുള്ളില്‍ നിന്നും പണവും സ്വര്‍ണവും ലഭിച്ചത്. എ.സി.ബി എസ്.പി മഹേഷ് മേഘനവറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ശാന്തഗൗഡ തന്റെ ജോലി ദുരുപയോഗം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നും അഴിമതി നടത്തുന്നുണ്ടെന്നും സംശയം തോന്നിയതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉദ്യോഗസ്ഥര്‍ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡിനായി എത്തിയത്.

പരിശോധനയ്ക്കിടെ, പി.വി.സി പൈപ്പ് മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്ലംബറെ വിളിച്ച് വരുത്തുകയായിരുന്നു. അയാള്‍ എത്തി പൈപ്പ് മുറിച്ചപ്പോള്‍ അതിനുള്ളില്‍ നോട്ടുകെട്ടുകളും സ്വര്‍ണാഭരണങ്ങളും കുത്തിനിറച്ച നിലയിലായിരുന്നു.

13.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കണ്ടെടുത്തത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിനുള്ളിലെ സീലിങ്ങില്‍ നിന്നും ആറ് ലക്ഷം രൂപ കൂടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണം എത്രയുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.

1992ലാണ് ശാന്തഗൗഡ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. ഇയാളുടെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വീഡിയോ

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway