നാട്ടുവാര്‍ത്തകള്‍

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരിക്കുന്ന രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന് കേന്ദ്രം. ഡിസംബറോടെ രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ പറഞ്ഞു. ഈ മാസം മുപ്പത് വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണം ഈ വര്‍ഷം അവസാനത്തോടെ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വ്വീസ് നടത്തുന്നത് പ്രായോഗികമായിരിക്കുമെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സാഹചര്യത്തിലാണ് ഡിസംബറോടെ സര്‍വ്വീസുകള്‍ നടത്താനാകുമെന്ന പ്രഖ്യാപനം. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസുകള്‍ ഉടന്‍ സാധാരണസ്ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന. നിലവില്‍ ഇന്ത്യയ്ക്ക് യുകെയടക്കം 25 ലധികം രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway