യു.കെ.വാര്‍ത്തകള്‍

രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍

രോഗികളെ മുഖാമുഖം കാണുന്നത് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള സര്‍ക്കാരിന്റെ പദ്ധതിയ്‌ക്കെതിരെ സമരത്തിന് ഇറങ്ങാന്‍ ജിപിമാര്‍. പദ്ധതിയില്‍ എതിര്‍പ്പ് അറിയിക്കാന്‍ പണിമുടക്ക് വേണമെന്നാണ് ഇംഗ്ലണ്ടിലെ ജിപിമാര്‍ അറിയിച്ചിരിക്കുന്നത്. വ്യക്തിപരമായി കാണുന്ന രോഗികളുടെ എണ്ണം കൈമാറുന്നതില്‍ സന്തോഷമില്ലെന്നാണ് പത്തില്‍ എട്ട് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ വാക്‌സിനേഷന്‍ ഇളവ് നല്‍കുന്ന കത്ത് നല്‍കാനും ഇവര്‍ വിസമ്മതിക്കുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ ബാലറ്റിലാണ് ഇക്കാര്യം വ്യക്തമായത്. പത്തില്‍ ഒന്‍പത് പേരും ഉയര്‍ന്ന വരുമാനമുള്ള ജിപിമാരുടെ വരുമാനം പ്രസിദ്ധീകരിക്കണമെന്ന കരാറിലെ ആവശ്യം അനുസരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ജിപിമാരും, പ്രാക്ടീസ് സ്റ്റാഫും രോഷാകുലരും, മാറ്റം വേണമെന്ന് ചിന്തിക്കുകയും ചെയ്യുന്നതായാണ് ഫലം കാണിക്കുന്നതെന്ന് ബിഎംഎയുടെ പുതിയ ചെയര്‍ ഡോ. ഫറാ ജമീല്‍ പ്രതികരിച്ചു.

എന്നാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്ന് യൂണിയന്‍ വ്യക്തമാക്കി. പണിമുടക്കുമായി മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷം മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരത്തിന് ശേഷമുള്ള ആദ്യത്തെ മെഡിക്കല്‍ ജീവനക്കാരുടെ പ്രതിഷേധമാകും അത്.

ജിപിമാരില്‍ നിന്നും രോഗികള്‍ക്ക് കൂടുതല്‍ മുഖാമുഖം ഉറപ്പാക്കാനായി സര്‍ക്കാര്‍ 250 മില്ല്യണ്‍ പൗണ്ട് പാക്കേജ് പ്രഖ്യാപിച്ചതാണ് ഇംഗ്ലണ്ടിലെ 2000 ജിപി പ്രാക്ടീസുകള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. കൂടാതെ മോശം പ്രകടനം നടത്തുന്ന സര്‍ജറികളുടെ പേരുകള്‍ പുറത്തുവിടാനുള്ള പദ്ധതിയും സാജിദ് ജാവിദിന്റെ ബ്ലൂപ്രിന്റിലുണ്ട്.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway