യു.കെ.വാര്‍ത്തകള്‍

കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി

ഈ ക്രിസ്മസും സ്‌പെഷ്യലാക്കാനുള്ള തയ്യാറെടുപ്പിലാണ് ബക്കിംഗ്ഹാം പാലസ്. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നതിനുപിന്നാലെ കുടുംബത്തിലെ എല്ലാവര്‍ക്കുമായി സാന്‍ഡ്രിഗാമില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി ആഗ്രഹിക്കുന്നുവെന്നു വാര്‍ത്ത.

റിമംബറന്‍സ് ഡേയില്‍ പങ്കെടുക്കാത്തതില്‍ വലിയ വേദനയുണ്ടെന്ന് രാഞ്ജി വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ ചെലവഴിച്ച രാജ്ഞിയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു. ഡിസംബര്‍ 17ന് രാജ്ഞി നോര്‍ഫോക്കിലേക്ക് യാത്രയ്ക്കുള്ള പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു.

ക്രിസ്മസ് വിരുന്നില്‍ ചാള്‍സ്, കാമില, വില്യം, കെയ്റ്റ് , മൂന്നു കുട്ടികള്‍ എന്നിവര്‍ക്ക് പുറമേ എഡ്വേര്‍ഡ് രാജകുമാരന്‍, ആനീ രാജകുമാരി, ബിയോട്രീസ് രാജകുമാരി, യൂജിനി രാജകുമാരി പങ്കാളികള്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുുണ്ട്. കൊട്ടാരം വിട്ടു പോയ ഹാരിയേയും മേഗനേയും വിരുന്നിലേക്ക് ക്ഷണിക്കുമോ എന്നതു വ്യക്തമല്ല.

ഫിലിപ്പ് രാജകുമാരന്റെ മരണ ശേഷമുള്ള ക്രിസ്മസ് ആയതിനാല്‍ രാജകുടുംബത്തിന് ഇത് നൊമ്പരമുണ്ടാക്കുന്ന സമയമാണ്.

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതുകില്‍ ഉണ്ടായ പരിക്ക് മൂലം വിട്ടു നിന്ന ശേഷം റിമംബറന്‍സ് സണ്‍ഡേയില്‍ രാജ്ഞി പങ്കെടുക്കാതിരുന്നത്. ഇതോടെ രാജ്ഞിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway