നാട്ടുവാര്‍ത്തകള്‍

നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്

കുന്നംകുളം; നാലരവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും. തൃശൂര്‍ പുന്നയൂര്‍ സ്വദേശി കൈപ്പാവില്‍ സ്വദേശി ജിതിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കേസ് കോടതി ശിക്ഷ വിധിച്ചത്. അതിക്രൂരമായ കുറ്റൃത്യമാണ് ഈ പ്രതി ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളെല്ലാം പരിശോധിച്ച് പരമാവധി ശിക്ഷയാണ് പ്രതിക്ക് നല്‍കിയത്.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല തവണ ഇയാള്‍ കുട്ടിയെ പീഡനത്തിരയാക്കി. 2016 ലാണ് സംഭവം . ഇതിന് പുറമേ ഇയാള്‍ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

പൊലീസ് കണ്ടെത്തിയ കുറ്റകൃത്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. ഇതിനെ പിന്താങ്ങുന്ന തെളിവുകളും ഹാജരാക്കാനായി.

ജിതിനെ ഒളിവില്‍ കഴിയാന്‍ മറ്റൊരു വ്യക്തിയാണ് സഹായിച്ചത്. ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway