യു.കെ.വാര്‍ത്തകള്‍

'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും

ലണ്ടന്‍: ഇത്തവണ ക്രിസ്മസ് ആഘോഷമാക്കാമെന്നു പ്രതീക്ഷിച്ച യുകെ ജനതയ്ക്കു തിരിച്ചടിയായി സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വേരിയന്റ് 'ഒമിക്രോണ്‍'. ഒപ്പം യൂറോപ്പില്‍ പടരുന്ന ഡെല്‍റ്റാ വേരിയന്റും. ഇതോടെ ക്രിസ്മസ് മുള്‍മുനയിലാകും. സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു യുകെ വിലക്ക് ഏര്‍പ്പെടുത്തി. ഈ യാത്രാവിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്.

ഈ യാത്രാ വിലക്കുകള്‍ ബ്രിട്ടീഷുകാരുടെ ഹോളിഡേ പ്ലാനുകളെ തകിടം മറിക്കും. ക്രിസ്മസ് സീസണില്‍ കോവിഡ് വിലക്കുകള്‍ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. യാത്രാ വിലക്കുകള്‍ ഉപയോഗിച്ച് പുതിയ വേരിയന്റിനെ ബ്രിട്ടീഷ് തീരത്ത് എത്താതെ തടയാന്‍ കഴിയില്ലെന്ന് ഇമ്മ്യൂണോളജിസ്റ്റും, സര്‍ക്കാരിന്റെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ സര്‍ ജോണ്‍ ബെല്‍ പറഞ്ഞു. എങ്കിലും കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ ആഘോഷ സീസണിന് അപ്പുറത്തേക്ക് കടത്തി എന്‍എച്ച്എസിനെ സമ്മര്‍ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, കോവിഡ് സൂപ്പര്‍ വേരിയന്റ് ഒമിക്രോണ്‍ യുകെയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. അതുകൊണ്ട് ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അഭ്യൂഹങ്ങളാകാം. കൂടാതെ കൊറോണാവൈറസ് വിലക്കുകള്‍ തിരിച്ചെത്തിച്ചാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കുമോയെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു.

ആഗോള തലത്തില്‍ പുതിയ വേരിയന്റ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വാക്‌സിനുകള്‍ ബ്രിട്ടനെ ശക്തമായ നിലയില്‍ നിര്‍ത്തുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് വ്യക്തമാക്കിയത്. നിലവിലെ വാക്‌സിനുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വേരിയന്റിനെ നേരിടാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോമും, വാക്‌സിന്‍ പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ പ്ലാന്‍ ബി നടപടികള്‍ തിരിച്ചെത്തിക്കുന്നത് അമിത പ്രതികരണമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധിയും ചൂണ്ടിക്കാണിച്ചു.

പുതിയ വേരിയന്റ് പ്രത്യക്ഷപ്പെട്ട വാര്‍ത്ത പരന്നതോടെ ലോകത്തെ ഓഹരി വിപണികള്‍ ഇടഞ്ഞു. എണ്ണവിലയും കൂപ്പുകുത്തി. വിന്റര്‍ ബുക്കിംഗ് പ്രതീക്ഷിച്ചിരിക്കുന്ന ട്രാവല്‍ കമ്പനികള്‍ക്ക് വാര്‍ത്ത തിരിച്ചടിയാണ്.

  • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
  • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
  • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
  • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
  • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
  • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
  • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
  • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
  • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
  • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway