യു.കെ.വാര്‍ത്തകള്‍

ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'

യുകെയില്‍ ആര്‍വെന്‍ കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിമില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ മരം മറിഞ്ഞ് വീണതിനെ തുടര്‍ന്ന് മരിച്ചു. ജീവഹാനിക്ക് കാരണമാകാന്‍ ഇടയുള്ളതിനാലാണ് മെറ്റ് ഓഫീസ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂകാസില്‍ അപ്പോണ്‍ ടൈനില്‍ നിന്നും അബെര്‍ദീന്‍ വരെയുള്ള മേഖലകളിലാണ് ശനിയാഴ്ച രാവിലെ 2 വരെ മുന്നറിയിപ്പുള്ളത്.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും വേഗത്തില്‍ കാറ്റ് വീശിയടിക്കുന്നതിനാല്‍ അപൂര്‍വ്വമായ റെഡ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. വീക്കെന്‍ഡില്‍ ആര്‍വെന്‍ കൊടുങ്കാറ്റ് തേടിയെത്തുന്നതാണ് രാജ്യത്തെ കാലാവസ്ഥ കുഴപ്പത്തിലാക്കുന്നത്. ശക്തമായ കാറ്റ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അറിയിപ്പ്.

അവശിഷ്ടങ്ങള്‍ പറക്കുന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഗതാഗത സംവിധാനങ്ങളെ ബാധിക്കുന്നതിന് പുറമെ കെട്ടിടങ്ങള്‍ക്കും, വീടുകള്‍ക്കും കേടുപാട് സംഭവിക്കാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് സീയില്‍ നിന്നും സൗത്ത് മേഖലയിലേക്കാണ് ആര്‍വെന്‍ കൊടുങ്കാറ്റ് നീങ്ങുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

കാലാവസ്ഥ മൂലം സര്‍വ്വീസുകള്‍ ഞായറാഴ്ച വരെ തടസ്സങ്ങള്‍ നേരിടുമെന്നും, യാത്ര ചെയ്യരുതെന്നുമുള്ള മുന്നറിയിപ്പാണ് ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ നല്‍കിയിരിക്കുന്നത്. ആര്‍വെന്‍ കൊടുങ്കാറ്റ് കനത്ത കാറ്റിനും, മഴയ്ക്കും, മഞ്ഞിനും കാരണമാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച വരെ യെല്ലോ മഞ്ഞ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway