യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി

യുകെ ക്രിസ്മസ് സീസണിലേക്ക് കിടക്കവേ രാജ്യത്തെ ആശങ്കയിലാഴ്ത്തി മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു. ആ വ്യക്തി ഇപ്പോള്‍ യുകെയില്‍ ഇല്ലെങ്കിലും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും നിര്‍ബന്ധിത മാസ്ക് ഉള്‍പ്പെടെയുള്ള വേരിയന്റിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് ഇത്. എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് മറ്റു രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ 7-ഉം അതിനുമുകളിലുള്ള വിദ്യാര്‍ത്ഥികളോടും സ്കൂള്‍ ജീവനക്കാരോടും സന്ദര്‍ശകരോടും തങ്ങളുടെ മേഖലകളില്‍ മാസ്ക് ആദരിക്കാന്‍ ഉപദേശിക്കുന്നു. ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശിശുസംരക്ഷണ ക്രമീകരണങ്ങളിലെ ജീവനക്കാര്‍ക്കും ഈ നടപടി ബാധകമാണ്.

വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ ആശങ്കയുള്ള വേരിയന്റായി പ്രഖ്യാപിച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ വിളിച്ചുചേര്‍ത്ത അടിയന്തര പത്രസമ്മേളനത്തിലാണ് ഇംഗ്ലണ്ടില്‍ എത്തിച്ചേരുന്നവര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

രാജ്യത്ത് പ്രവേശിച്ച് രണ്ടാം ദിവസമാണ് ടെസ്റ്റ് നടത്തേണ്ടത്. നെഗറ്റീവ് ടെസ്റ്റ് നല്‍കുന്നത് വരെ സെല്‍ഫ് ഐസൊലേഷനിലും പോകണം. ഷോപ്പിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിബന്ധനയും കര്‍ശനമാക്കും. ഒമിക്രോണ്‍ വേരിയന്റ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പത്ത് ദിവസം സെല്‍ഫ് ഐസൊലോഷനില്‍ പോകണം.

ബൂസ്റ്റര്‍ വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടി പരിശോധിച്ച് വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം നടപടികള്‍ റിവ്യൂ ചെയ്യും. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും ബോറിസ് പ്രഖ്യാപിച്ച നടപടികള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ വരുമെന്ന് അവിടുത്തെ ഭരണകൂടങ്ങള്‍ വ്യക്തമാക്കി.

നിലവിലെ വേരിയന്റുകളേക്കാള്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ലോക്ക്ഡൗണ്‍ തിരിച്ചെത്തേണ്ട സാഹചര്യമില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ വാദം. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ ബലത്തില്‍ ബ്രിട്ടന്‍ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നത് ഒഴിവാക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway