നാട്ടുവാര്‍ത്തകള്‍

'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍


ന്യൂഡല്‍ഹി: ജോലി ചെയ്യാന്‍ അത്ര ആകര്‍ഷണീയമായ സ്ഥലമല്ല ലോക്‌സഭയെന്ന് ആരു പറഞ്ഞു? തിരുവനന്തപുരം എംപി ശശി തരൂര്‍ ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാചകമാണ് ഇത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസമാണ് തരൂര്‍ വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വനിതാ എംപി മുന്‍കയ്യെടുത്താണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നതെന്നും അവരുടെ ആവശ്യപ്രകാരമാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നതെന്നും പോസ്റ്റില്‍ തരൂര്‍ പറയുന്നു.

ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല. എങ്കിലും ഇത്തരം സൗഹൃദ നിമിഷങ്ങള്‍ പങ്കുവെക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തരൂര്‍ കുറിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും നടിമാരുമായ മിമി ചക്രബോര്‍ത്തി, നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടിലെ കരൂര്‍ മണ്ഡത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും എഴുത്തുകാരിയുമായ ജ്യോതിമണി സെണ്ണിമലൈ, ഡിഎംകെ എംപിയും കവയിത്രിയുമായ തമിഴാച്ചി തങ്കപാണ്ഡ്യന്‍, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, ശരദ് പവാറിന്റെ മകളും മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപിയുമായ സുപ്രിയ സുലെയുമാണ് തരൂരിനൊപ്പം ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. മിമി ചക്രബോര്‍ത്തിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

  • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
  • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
  • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
  • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
  • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
  • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
  • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
  • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
  • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
  • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway