വിദേശം

പുകവലിക്കാത്ത തലമുറയ്ക്കായി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും ചെറുപ്പക്കാരെ വിലക്കിക്കൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന് മറ്റ് നടപടികള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കണ്ടാണ് സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഈ നടപടിയിലേയ്ക്ക് ഭരണകൂടം കടക്കുന്നത്. 14 വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും നിയമം ബാധകമാവുക.

പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന് കണക്കുകളിലൂടെ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കിടയില്‍ ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2022 ജൂണ്‍ മാസത്തോട് കൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് നിലവില്‍ അധികൃതര്‍ പദ്ധതിയിടുന്നത്. 2027 ഓടുകൂടി 'പുകവലിക്കാത്ത തലമുറ'യായി രാജ്യത്തെ യുവജനങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions