വിദേശം

ലോകത്തിലെ ഏറ്റവും ആരാധ്യ വനിത മിഷേല്‍ ഒബാമ ; ആദ്യ പത്തില്‍ പ്രിയങ്ക ചോപ്രയും

2021ല്‍ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വനിത മിഷേല്‍ ഒബാമ. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഗോവ് (YouGov) എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയാണ് പട്ടികപുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വേയുടെ ഫലമായാണ് 2021ല്‍ ലോകത്തില്‍ ഏറ്റവും ആദരിക്കപ്പെട്ട വനിതകളുടെ പട്ടിക പുറത്തുവിട്ടത്.

അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്ക് പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളി, എലിസബത്ത് രാജ്ഞി, അവതാരക ഒപ്ര വിന്‍ഫ്രി, നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യമായി നടി പ്രിയങ്ക ചോപ്രയും പട്ടികയിലുണ്ട്. ലിസ്റ്റില്‍ 10ാം സ്ഥാനത്താണ് താരം. ഹോളിവുഡ് താരം എമ്മ വാട്‌സണ്‍, അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, ആക്ടിവിസ്റ്റും നൊബേല്‍ ജേതാവുമായ മലാല യൂസുഫ്‌സായ് എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകള്‍.

അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ്. യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബേര്‍ഗ് 15ാം സ്ഥാനത്തും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ 20ാം സ്ഥാനത്തുമാണ്.

പ്രിയങ്ക ചോപ്രയ്ക്ക് പുറമെ നടി ഐശ്വര്യ റായിയും എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ സുധാ മൂര്‍ത്തിയുമാണ് ഇന്ത്യന്‍ സാന്നിധ്യമായി പട്ടികയിലുള്ളത്. ഐശ്വര്യയും സുധാ മൂര്‍ത്തിയും യഥാക്രമം 13, 14 സ്ഥാനങ്ങളിലാണ്.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions