വിദേശം

ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു; വര്‍ണവിവേചനത്തിനെതിരെ പോരാടിയ വൈദികന്‍

കേപ്ടൗണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു(90) അന്തരിച്ചു. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം നിര്‍ത്തലാക്കാന്‍ വേണ്ടി മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലക്കൊപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു ടുടു.

1948 മുതല്‍ 1991 വരെ ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരായ ജനങ്ങള്‍ നേരിട്ട വംശീയ-വര്‍ണ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു ടുടു.

'രാജ്യത്തിന്റെ ഐക്കോണിക് ആത്മീയ നേതാവായിരുന്നു അദ്ദേഹം. വര്‍ണവിവേചനത്തിനെതിരെ പോരാടിയ ആക്ടിവിസ്റ്റ്. ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ക്യാംപെയിന്‍ നടത്തിയ വ്യക്തി,' ടുടുവിന്റെ മരണത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു.

1984ലായിരുന്നു ഇദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

നെല്‍സണ്‍ മണ്ടേല ആദ്യത്തെ കറുത്ത വംശജനായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ദക്ഷിണാഫ്രിക്കയെ 'മഴവില്‍ രാജ്യം' (Rainbow Nation) എന്നായിരുന്നു ഇദ്ദേഹം വിശേഷിപ്പിച്ചത്. ഈ പ്രയോഗം പിന്നീട് പ്രശസ്തമായി.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions