അസോസിയേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍

പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള 2021ലെ സബ് ജൂനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, ഗിറ്റാര്‍, കീബോര്‍ഡ്, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിന്‍ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം 3 മണി മുതല്‍ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021 ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും പൂര്‍ത്തിയാക്കി, ദേശീയ കലാമേളയുടെ സമാപന ദിവസം ഫല പ്രഖ്യാപനവും സമ്മാന വിതരണവും നടത്തുന്നതിനുള്ള രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ വന്‍പിച്ച വിജയത്തിനെ തുടര്‍ന്നാണ് കോവിഡ് വെല്ലുവിളികള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കലാമേള സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയകലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, മത്സരാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും, കലാമേളയെ സഹര്‍ഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കലാമേളയില്‍ മത്സരാര്‍ത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകമായി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയണ്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

  • 'വാഴ്‌വ് 2024': യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും
  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  • യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി
  • ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും
  • 'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍': ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
  • മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions