യു.കെ.വാര്‍ത്തകള്‍

ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം

ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും ജോന്നാഥന്‍ വാന്‍ ടാം രാജിവച്ചു. പ്രധാനമന്ത്രി കാര്യാലയത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് രാജ്യത്തോട് മാപ്പ് പറയാന്‍ ബോറിസ് നിര്‍ബന്ധിതനായി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് രാജി. പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒരുവാക്ക് പോലും പറയാതെയാണ് 57-കാരനായ ജോന്നാഥന്‍ പദവി ഒഴിഞ്ഞത്.

ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ രാജിയെ പ്രതിപക്ഷം ആയുധമാക്കി. ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതായി സത്യം വളച്ചൊടിച്ച് സമ്മതിച്ച ബോറിസ് ജോണ്‍സന്റെ നിലപാട് മൂലമാണ് ജോന്നാഥന്റെ രാജിയെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ സൂചിപ്പിച്ചു. എന്നാല്‍ 2017 മുതല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വായ്പയെടുത്ത വിദഗ്ധന്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നതെന്നാണ് സര്‍ക്കാര്‍ സ്രോതതസുകളുടെ വാദം.

മഹാമാരിക്ക് എതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിന്ന സര്‍ ജോന്നാഥന് ന്യൂ ഇയര്‍ ഹോണേഴ്‌സ് ലിസ്റ്റിലാണ് നൈറ്റ്ഹുഡ് സമ്മാനിച്ചത്. നിയമങ്ങള്‍ വ്യക്തമാണ് അത് എല്ലാവര്‍ക്കും ബാധകവുമാണെന്ന് ടിവിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുക കൂടി ചെയ്ത ശേഷമാണ് ജോന്നാഥന്റെ വിടവാങ്ങലെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തില്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് ചിന്തിക്കാന്‍ കഴിയുമോയെന്നാണ് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ചോദ്യം.

പ്രധാനമന്ത്രിക്കൊപ്പം ജോലി ചെയ്യാന്‍ സന്ന്യാസിയെ പോലെ ക്ഷമ വേണമെന്നും സ്ട്രീറ്റിംഗ് പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന പ്രധാനമന്ത്രിക്ക് മറ്റൊരു തിരിച്ചടിയാണ് വാന്‍-ടാമിന്റെ രാജി.

  • ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!
  • എന്‍എച്ച്എസിലെ പകുതിയോളം സ്റ്റാഫുകളും മറ്റ് ജോലികള്‍ തേടുന്നു
  • സ്‌കൂള്‍ സമയത്തെ പ്രാര്‍ത്ഥന നിരോധന വിധിയെ പിന്തുണച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
  • ബ്രക്‌സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി പഠനങ്ങള്‍
  • സ്വന്തം എംപിമാര്‍ പാലം വലിച്ചിട്ടും ലേബര്‍ പിന്തുണയോടെ പുകവലി രഹിത സമൂഹത്തിലേക്ക് സുനാകിന്റെ ആദ്യ ചുവട്
  • താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ; രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ദീര്‍ഘകാല സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
  • കാര്‍ മോഷ്ടാക്കള്‍ക്ക് ബ്രിട്ടനില്‍ 'നല്ലകാലം'; പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും തുമ്പില്ല
  • മകനേയും കുടുംബത്തേയും കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം
  • തെരഞ്ഞെടുപ്പില്‍ ടോറികളെ പിന്നില്‍ നിന്ന് വീഴ്ത്തുക ഫരാഗിന്റെ റിഫോം യുകെ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions