യു.കെ.വാര്‍ത്തകള്‍

മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!

പ്രതികൂല സാഹചര്യത്തിലും യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി എന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ ജിഡിപി 0.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2020 ഫെബ്രുവരിയേക്കാള്‍ വളര്‍ച്ചയെന്നാണ് ഉണ്ടായത്. അനലിസ്റ്റുകള്‍ പ്രവചിച്ച 0.4 ശതമാനത്തിന്റെ ഇരട്ടിയാണിത്. ഇത് സന്തോഷമേകുന്ന വാര്‍ത്തയാണെന്ന് ചാന്‍സലര്‍ പറഞ്ഞു. തിരിച്ചുവരവ് ട്രാക്കില്‍ തന്നെ തുടരാന്‍ ആളുകളോട് ബൂസ്റ്റര്‍ വാക്‌സിനെടുക്കാനും റിഷി സുനാക് ആവശ്യപ്പെട്ടു.

എന്നാല്‍ നവംബറില്‍ ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെടുകയും, വിലക്കുകള്‍ തിരിച്ചെത്തുകയും ചെയ്തതോടെ ഇത് കുറഞ്ഞോയെന്ന ആശങ്കയും ശക്തമാണ്. ഒമിക്രോണ്‍ എത്തുന്നതിന് മുന്‍പുള്ള മാസത്തില്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടിയെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ക്കിടെക്ട്, റീട്ടെയിലര്‍, കൊറിയര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് ഇതൊരു ലോട്ടറി അടിച്ച മാസമായിരുന്നു.

മാസങ്ങള്‍ക്ക് ശേഷം കണ്‍സ്ട്രക്ഷന്‍ മേഖലയും തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ജിഡിപി മഹാമാരിക്ക് മുന്‍പുള്ള നിരക്കിലേക്ക് ആദ്യമായി തിരിച്ചെത്തിയത് നവംബറിലാണ്. സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് സുനാക് വ്യക്തമാക്കി.

ബിസിനസുകള്‍ക്ക് ഗ്രാന്റുകളും, ലോണുകളും, ടാക്‌സ് ഇളവുകളും നല്‍കുമെന്നും സുനാക് പറയുന്നു. തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ വഴി രാജ്യത്തിന് അവസരങ്ങളുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ജീവിതങ്ങളും, തൊഴിലവസരങ്ങളം സംരക്ഷിക്കാന്‍ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട് എന്ന് ചാന്‍സലര്‍ പറഞ്ഞു.

 • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
 • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
 • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
 • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
 • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
 • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
 • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
 • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
 • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
 • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions