നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവുവിനെതിരെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തുമ്പ പോലീസ് കേസെടുത്തത്. ജനുവരി നാലിന് മധുസൂദന റാവു തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സഹ പ്രവര്‍ത്തകയുടെ പരാതി. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയിലാണ് ഇന്നലെ പോലീസ് കേസെടുത്തത്. മധുസൂദന റാവുവിനെ സസ്‌പെന്റു ചെയ്തതായി ആദാനി ഗ്രൂപ്പ് അറിയിച്ചു.

ജോലി സംബന്ധമായ ആവശ്യത്തിന് മുന്‍പും മധുസൂദന റാവുവിന്റെ ഫ്‌ളാറ്റില്‍ പോയിട്ടുണ്ട്. അന്നൊന്നും ഉപദ്രവമുണ്ടായിട്ടില്ലെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. റാവുവിനെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.

കേസില്‍ ഉള്‍പ്പെട്ടതോടെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്റ് ചെയ്തു. ഗ്രൂപ്പ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് റാവു.

  • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
  • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
  • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
  • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
  • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
  • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
  • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
  • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
  • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions