യു.കെ.വാര്‍ത്തകള്‍

ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയെന്ന വിവാദത്തില്‍പ്പെട്ടതോടെ പിന്‍ഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ റിഷി സുനകിന് സാധ്യതയേറെയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. ബോറിസിന്റെ രാജിയുണ്ടായാല്‍ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്. ഫര്‍ലോ സ്കീമിലൂടെ സുനകിന്റെ ജനപ്രീതി വളരെയധികം കൂടി. നേരത്തെ തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക് .
ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്. പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍.

 • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
 • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
 • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
 • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
 • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
 • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
 • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
 • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
 • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
 • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions