യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്

18 വയസില്‍ താഴെയുള്ളവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ യുകെ. ഇന്നുമുതല്‍ 16, 17 പ്രായത്തിലുള്ള കൗമാരക്കാര്‍ക്ക് ടോപ്പ് അപ്പ് ഡോസിനായി ബുക്കിംഗ് നടത്താം. തിങ്കളാഴ്ച മുതലാണ് ഇവര്‍ക്കായുള്ള നാഷണല്‍ ബുക്കിംഗ് സര്‍വീസ് ആരംഭിക്കുന്നത്. ഏകദേശം 40,000 പേര്‍ക്കാണ് വാക്‌സിന്‍ പ്രോഗ്രാമിന്റെ പുതിയ ഘട്ടത്തില്‍ വാക്‌സിനെടുക്കാന്‍ കഴിയുക.

ക്ലിനിക്കല്‍ പ്രശ്‌നങ്ങളുള്ള 16, 17 വയസുകാര്‍ക്കാണ് ബൂസ്റ്റര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒമിക്രോണ്‍ ബാധിച്ച് രോഗബാധിതരാകുന്നതില്‍ നിന്നും സുരക്ഷ നല്‍കാന്‍ രണ്ട് ഡോസ് വാക്‌സിന് സാധിക്കുന്നില്ലെന്ന കണ്ടെത്തല്‍ വന്നതോടെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പ്രയോജനപ്പെടുത്തി ബൂസ്റ്റര്‍ വിപുലമാക്കുന്നത്.

വേരിയന്റിന് എതിരെ ബൂസ്റ്റര്‍ മികച്ച സുരക്ഷ നല്‍കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് വരുന്ന ആഴ്ചകളില്‍ ബൂസ്റ്റര്‍ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോപ്പ് അപ്പ് ലഭിക്കുക.

യോഗ്യരായ 16, 17 വയസുകാരിലേക്ക് എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാം ദീര്‍ഘിപ്പിക്കുകയാണെന്ന് എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാം ഡെപ്യൂട്ടി ലീഡും, ജിപിയുമായ ഡോ. നിക്കി കനാനി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ബൂസ്റ്റര്‍ ബുക്ക് ചെയ്യാം.

 • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
 • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
 • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
 • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
 • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
 • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
 • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
 • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
 • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
 • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions