വിദേശം

അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്

അമേരിക്കയിലെ ടെക്‌സാസിലുള്ള ജൂത സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കിയ സംഭവത്തില്‍ എഫ്ബിഐ രക്ഷാസംഘം വെടിവെച്ച് കൊന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 44-കാരനെയെന്ന് സ്ഥിരീകരണം. ബ്ലാക്ക്‌ബേണ്‍ സ്വദേശിയായ മാലിക് ഫൈസല്‍ അക്രമാണ് കോളിവില്ലെയിലെ കോണ്‍ഗ്രഗേഷന്‍ ബെത്ത് ഇസ്രയേല്‍ സിനഗോഗില്‍ ആളുകളെ പത്ത് മണിക്കൂറോളം ബന്ദികളാക്കിയത്. ഒരു ബന്ദിയെ ആറ് മണിക്കൂറിന് ശേഷം പുറത്തുവിട്ടതിന് പിന്നാലെയാണ് എഫ്ബിഐ സ്വാറ്റ് സംഘം കെട്ടിടത്തില്‍ ഇരച്ചുകയറി ഭീകരനെ വെടിവെച്ച് കൊന്നത്. കോളിവില്ലെയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായി തീവ്രവാദ വിരുദ്ധ സ്‌പെഷ്യലിസ്റ്റുകള്‍ സ്ഥിരീകരിച്ചു.

അതേസമയം, അക്രമിന്റെ മരണത്തില്‍ സഹോദരന്‍ ഗുല്‍ബര്‍ അക്രം ദുഃഖം രേഖപ്പെടുത്തി. ബന്ദിനാടകം അരങ്ങേറുമ്പോള്‍ എഫ്ബിഐക്ക് ഒപ്പം പ്രവര്‍ത്തിച്ച് സഹോദരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗുല്‍ബര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിന്റെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പറഞ്ഞ ഗുല്‍ബര്‍ ഇതില്‍ മാപ്പ് പറഞ്ഞു.

സഹോദരന് എതിരെ ക്രിമിനല്‍ റെക്കോര്‍ഡ് നിലവിലുള്ളപ്പോള്‍ യുഎസിലേക്ക് എങ്ങിനെ സഞ്ചരിക്കാന്‍ സാധിച്ചുവെന്ന ചോദ്യവും ഗുല്‍ബര്‍ ഉയര്‍ത്തുന്നു. 'യുഎസിലെ ടെക്‌സാസില്‍ സഹോദരന്‍ ഫൈസല്‍ മരിച്ചത് ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു, കുടുംബം തകര്‍ന്നിരിക്കുകയാണ്. എഫ്ബിഐ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല. അവന്റെ പ്രവര്‍ത്തികളെ കുടുംബം അംഗീകരിക്കുന്നില്ല. ഇരകളോട് ഖേദം പ്രകടപ്പിക്കുകയാണ്', ഗുല്‍ബര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സഹോദരന്റെ സംസ്‌കാര പ്രാര്‍ത്ഥനകള്‍ക്കായി മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ജൂതനായാലും, ക്രിസ്ത്യനായാലും, മുസ്ലീമായാലും, ഹിന്ദു ആയാലും പരസ്പരം അക്രമിക്കുന്നത് അപലപിക്കേണ്ട കാര്യമാണ്, ഗുല്‍ബര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിന്റെ പ്രവൃത്തി ഭീകരാക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions