നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി ഹൈക്കോടതി. 16 സാക്ഷികളെ വിസ്‌തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നത്.

  • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
  • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
  • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
  • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
  • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
  • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
  • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
  • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
  • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions