വിദേശം

ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: സാമ്പത്തിക തകര്‍ച്ചയില്‍ വീണ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.

സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനും അധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയും.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു.

ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 22 ദശലക്ഷത്തോളം ജനങ്ങള്‍ ഉള്ള ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ശ്രീലങ്കയ്ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐ.എം.എഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions