വിദേശം

യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയില്‍ കടുത്ത ദുഃഖവും ആശങ്കയും രേഖപ്പെടുത്തിഫ്രാന്‍സിസ് മാര്‍പാപ്പ . ഇറ്റലിയിലുള്ള യുക്രൈന്‍ അഭയാര്‍ഥികള്‍ക്കൊപ്പം, വത്തിക്കാനിലെ പ്രതിവാര പ്രാര്‍ഥനാസംഗമത്തിലാണ് മാര്‍പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തത്. യുക്രൈനില്‍ നിന്ന് കൊണ്ടുവന്ന പതാകയില്‍ ചുംബിച്ച് മാര്‍പാപ്പ പരസ്യപിന്തുണയുമായി വെളിവാക്കി. കൂട്ടക്കൊല നടന്ന ബുച്ചയില്‍ നിന്നു കൊണ്ടുവന്ന പതാക എല്ലാവരെയും കാണിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രസംഗിച്ചത്.

'ഈ യുദ്ധം അവസാനിപ്പിക്കൂ. ആയുധങ്ങളുടെ ശബ്ദങ്ങള്‍ ഇല്ലാതാകട്ടെ. നാശം വരുത്തുന്നതും മരണങ്ങളും അവസാനിപ്പിക്കുക' . സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ നടന്ന പ്രാര്‍ഥനിയില്‍ യുക്രൈന്‍ ജനതയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യപിന്തുണ അറിയിച്ചു. യുക്രൈനില്‍ നിന്ന് കുട്ടികളും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. എല്ലാ യുക്രൈന്‍ ജനതക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നുവെന്നും ഇത് യുദ്ധത്തിന്റെ ഫലമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ബുച്ചയില്‍ നടന്നത് വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. അതിനിടെ, റഷ്യന്‍ അനുകൂല യുക്രൈന്‍ മേഖലയായ ലുഹാന്‍സ്‌കില്‍ നിന്ന് ജനങ്ങള്‍ കഴിവതും വേഗത്തില്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുവരെ 42 ലക്ഷം പേര്‍ യുക്രൈന്‍വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. യുക്രൈന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. എന്നാല്‍ യാത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 • പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions