സ്പിരിച്വല്‍

സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സെന്റ് സേവ്യര്‍ പ്രൊ?പോസ്ഡ് മിഷനില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കല്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.

ഏപ്രില്‍ 14 നു വ്യാഴാഴ്ച സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. സെഹിയോന്‍ ഊട്ടുശാലയില്‍ യേശു ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും, അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും.

ഏപ്രില്‍ 15 നു 11:30 നു ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 16 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും.അനീഷ് അച്ചന്‍ കാര്‍മ്മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതുമാണ്.

വിശുദ്ധ വാര ശുശ്രുഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവ കുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ പള്ളി കമ്മിറ്റി ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

സാംസണ്‍ ജോസഫ് (ട്രസ്റ്റി) 07462921022


St. Joseph RC Church, Bedwell Crescent, Stevenage, SG1 1NJ

St. Hilda RC Chruch, 9 Breakspear , Shephall, Stevenage, SG2 9SQ.

 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4ന് കാന്റര്‍ബറിയില്‍
 • വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ
 • ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
 • മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
 • ഒമ്പതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 26 ന് ക്രോയ്‌ഡോണില്‍
 • ലിവര്‍പൂളില്‍ ക്നാനായ കാത്തലിക് മിഷന്‍ ഉദ്ഘാടനവും തിരുനാളും മാര്‍ച്ച് 5ന്
 • സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്‌സംഗം ആഘോഷങ്ങള്‍ 26 ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions