Don't Miss

കൊയിലാണ്ടിയില്‍ യുവതിയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി



ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണു ജീവന്‍ പൊലിയുന്നവരുടെയും പണം നഷ്ടപ്പെടുന്നവരുടെയും എണ്ണം അനുദിനം കൂടിവരുകയാണ്. ഏറ്റവും ഒടുവില്‍ കോഴിക്കോട് കൊയിലാണ്ടി ചേലിയയില്‍ ബിജിഷ എന്ന യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തല്‍ വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍.

സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബര്‍ 12നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതിയുടെ മരണത്തിന്റെ കാരണം എന്താണെന്ന് വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണെന്നോ ആര്‍ക്കു വേണ്ടിയാണെന്നോ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കി. തുടര്‍ന്നാണ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. പിന്നീട് ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടു. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ സജീവമായിരുന്നു. ഇവരില്‍നിന്നും അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

  • നഷ്ടം നികത്താന്‍ കൊച്ചി മെട്രോ വിവാഹ ഫോട്ടോഷൂട്ടിന്
  • താലിബാന്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ഡാനിഷ് സിദ്ദീഖിക്ക് രണ്ടാം പുലിസ്റ്റര്‍
  • പ്രവാസികള്‍ക്ക് ഇരുട്ടടി; വിമാനയാത്ര പൊള്ളിക്കും
  • പിള്ളയുടെ കോടികളുടെ സ്വത്ത്: മൂന്നിലൊന്ന് ഭാഗം വേണമെന്ന് മൂത്തമകള്‍
  • കേരളത്തിന്റെ ആരോഗ്യശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതികളുമായി കെയര്‍ ഇന്‍സ്പയര്‍
  • ഒമ്പതു ഭാര്യമാരില്‍ ഒരാള്‍ ഡിവോഴ്‌സ് ചെയ്തു, പകരം രണ്ടു പേരെ വിവാഹം കഴിക്കാന്‍ യുവാവ്
  • വിറങ്ങലിച്ചു ലോകം: യുക്രൈന്‍ തെരുവുകളില്‍ റഷ്യന്‍ സേനയുടെ നരനായാട്ട്
  • കാല്‍ക്കാശിനു ഗതിയില്ലെങ്കിലും പൊടിപൊടിച്ചു പണിമുടക്കാഘോഷം
  • ശ്രീലങ്ക അരക്ഷിതാവസ്ഥയില്‍; ഒരു കപ്പ് ചായയ്ക്ക് 100 രൂപ, ഡോളറിന് 275 രൂപ
  • മകനെയും കുടുംബത്തെയും ചുട്ടെരിച്ചിട്ടും പൊലീസ് കസ്‌റ്റഡിയില്‍ കൂസാതെ ഹമീദ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions