ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് ഒരുക്കിയ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബെഹറിനില്‍ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബല്‍ കൗണ്ഫെറെന്സിന്റെ കിക്ക്ഓഫും. ഏപ്രില്‍ 23ന് വൈകുന്നേരം നാലര മണിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും, ജലശേചനമന്ത്രി റോഷി അഗസ്റ്റിനും ചേര്‍ന്ന് നിര്‍വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടണിലെ ബ്രിസ്റ്റോളിലെ ബ്രാട്ലെ സ്റ്റോക്ക് മേയര്‍ ടോം ആദിത്യ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികളുള്‍പ്പെടെയുള്ള കലാ സാംസ്കാരിക, രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തില്‍ വൈവിദ്ധ്യമാര്‍ന്ന വിവിധ കലാ പരിപാടികളോടെ നടത്തപ്പെട്ടു.
ശ്രീജ ഷിള്ഡ്കാംബിന്റെ പ്രാത്ഥനഗാനത്തോടെ തുടങ്ങിയ യോഗത്തെ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ചെയ്തു. യോഗാധ്യക്ഷനായിരുന്ന യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലന്റ പ്രവര്‍ത്തനങ്ങളെ ഹ്രസ്വമായി പറയുകയും, ജന്മനാട്ടില് പ്രവാസികള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ മന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങളുണ്ടായപ്പോള്, പ്രത്യകിച്ചു സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ കെടുതികളില്‍ സഹായഹസ്തവുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ വന്നതു മന്ത്രി റോഷി അഗസ്റ്റിന് പ്രത്യകം എടുത്തു പറയുകയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കാമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികളെ ഒരു കുടക്കിഴില്‍ അണിനിരത്തികൊണ്ടിരിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്താണെന്നും, മഹാമാരിയുടെ സമയത്തും, മറ്റു പ്രകൃതി ദുരന്തങ്ങളുണ്ടാകുബോളും വേള്‍ഡ് മലയാളി കൌണ്‍സില്‍ സഹായിക്കാറുണ്ടെന്നും, പ്രതിപക്ഷനേതാവ് വി ഡി സതീശന് പ്രേത്യേകിച്ചു എടുത്തു പറഞ്ഞു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ ഡോ.വിജയലക്ഷ്മി, ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലന് പിള്ള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, പി സി മാത്യു, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, അസോസിയേറ്റ് സെക്രട്ടറി റോണ തോമസ്, ഗ്ലോബല്‍ ട്രഷര്‍ തോമസ് അറബന്‍കുടി, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് മേഴ്സി തടത്തില്‍, എബ്രഹാം സാമൂവല്‍ (ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ), സുധീര്‍ നമ്പ്യാര്‍ (അമേരിക്കന്‍ റീജിയന് ), സാം ഡേവിഡ് മാത്യു (പ്രസിഡന്റ് ഒമാന്‍ പ്രൊവിന്‍സ് ), ജോസ് കുബുളുവേലില്‍ (പ്രസിഡന്റ് ജര്‍മന്‍ പ്രൊവിന്‍സ് ), ഡോ. ബിനേഷ് ജോസഫ് (പ്രസിഡന്റ് ഫ്രറാങ്കഫെര്‍ട്ട് പ്രൊവിന്‍സ് ), ബിജു സെബാസ്റ്റ്യന്‍ (പ്രസിഡന്റ് അയര്‍ലണ്ട് പ്രൊവിന്‍സ് ), തോമസ് കണ്ണങ്കരില്‍ (ചീഫ് ഇലക്ഷന് കമ്മിഷണര്‍ )എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
യൂറോപ്പിലെ അനുഗ്രഹിത ഗായകരായ സിറിയക്കു ചെറുകാടു, സോബിച്ചന് ചേന്നങ്ങര, ഷൈബു ജോസഫ് കട്ടിക്കാട്ടു, ശ്രീജ, തുടങ്ങിയവരും, കൊച്ചിന് ഗോള്‍ഡന്‍ ഹിറ്റ്സ് ഗ്രൂപ്പ് ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ആസ്വാധകരെ അനുബുധിയിലാഴ്ത്തി. വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന് ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ കൃതജ്ഞതയോടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന അഘോഷങ്ങള്‍ക്ക് വിരാമമിട്ടു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി . ഗ്രിഗറി മേടയില്‍ ഈ കലാ സാംസ്കാരിക സായാഹ്നം മോഡറേറ്റ് ചെയ്തു.