സ്വിന്ഡന്: സിനായ് മിഷന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും മെയ് ഏഴ് ശനിയാഴ്ച സ്വിന്‍ഡനില്‍ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര് പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വര്‍ഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി,മത,ഭേദമെന്യേ ആളുകള്‍ പങ്കെടുക്കും. ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശുശ്രൂഷിക്കും. ഗാനസന്ധ്യക്കു പാസ്റ്റര്‍ സീജോ ജോയ്, ബ്രദര്‍ സ്റ്റീഫന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 07865497444, 07403411532