പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി വിമാന ഇന്ധന നിരക്ക് കുതിച്ചുയരുന്നു. അവധിക്കാല യാത്രയ്ക്കും നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കും കനത്ത ആഘാതമാവും ഇത്. ടിക്കറ്റിന് ഇനി വലിയ വലിയ നല്‍കേണ്ടിവരും . വിമാന ഇന്ധന വിലയില്‍ 3.22 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 9ാം തവണയാണ് ഇന്ധന വില ഉയരുന്നത്. ഇതോടെ നാട്ടിലേക്ക് ഫാമിലിയായി പോയി പോയിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരയ്ക്ക് വലിയ ബാധ്യതയാകും.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3649.13 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഏവിയേഷന്‍ ഇന്ധന വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് വലിയ രീതിയില്‍ ഉയരും. മാര്‍ച്ചില്‍ 18.3 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയിലുണ്ടായത്. ശേഷം ഏപ്രില്‍ 1 ന് രണ്ടു ശതമാനവും ഏപ്രില്‍ 16ന് 0.2 ശതമാനവും വര്‍ദ്ധിച്ചു. ഇത് ഇനിയും ഉയരും.
റഷ്യ -യുക്രെയ്ന് യുദ്ധത്തോടെ ഇന്ധന വില ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി വിമാന യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഇന്ധന വിലയിലും മാറ്റം വന്നിരിക്കുകയാണ്. ജെറ്റ് ഫ്യുവല്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. എടിഎഫിന്റെ വില 2020 തുടക്കം മുതല്‍ രണ്ടാഴ്ചക്കിടെ വര്‍ദ്ധിക്കുകയാണ്. മൊത്തം 50 ശതമാനം ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധന വില വര്‍ദ്ധന നിലവില്‍ വന്നതോടെ പല വിമാന കമ്പനികളും ഇതിനകം നിരക്ക് കൂട്ടി. യാത്രാ നിരക്കില്‍ വലിയ വര്‍ദ്ധനവ് ഇനിയും ഉണ്ടാകാമെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന് വക്താവ് പറഞ്ഞു. എന്നാല്‍ ആഭ്യന്ത സര്‍വീസില്‍ ഇനിയും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടില്ല. യുദ്ധം ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കുകയാണ് . യുദ്ധം എല്ലാ മേഖലകളേയും ബാധിച്ചു കഴിഞ്ഞു.