സിനിമ

അച്ഛനും മകനും ഒന്നിച്ചെത്തിയിട്ടും എട്ടുനിലയില്‍ പൊട്ടി; ചിരഞ്ജീവിയോട് നഷ്ടപരിഹാരം തേടി വിതരണക്കാരന്‍


പുഷ്പയും ആര്‍ആര്‍ആറും കെജിഎഫും ഒക്കെ ബോക്സോഫീസ് ഭരിക്കുമ്പോള്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ചഭിനയിച്ച ചിത്രം 2022 ലെ ഏറ്റവും വലിയ ദുരന്തമായി. 84 കോടി രൂപയുടെ നഷ്ടമാണ് ഇവരുടെ 'ആചാര്യ' വരുത്തിവെച്ചിരിക്കുന്നത്. ഇതോടെ സാമ്പത്തിക നഷ്ടത്തിന് ചിരഞ്ജീവിയോട് സഹായം ചോദിച്ച് കത്തെഴുതിയിരിക്കുകയാണ് രാജാഗോപാല്‍ ബജാജ് എന്ന വിതരണക്കാരന്‍. ആചാര്യ ഉണ്ടാക്കിവെച്ച് നഷ്ടത്തിന് പരിഹാരം ചെയ്യണമെന്ന് ഇയാള്‍ ചിരഞ്ജീവിയോട് അഭ്യര്‍തിച്ചതായി ടോളിവുഡ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിക്ഷേപിച്ച പണത്തിന്റെ 75 ശതമാനവും നഷ്ടപ്പെട്ടതായി ഇയാള്‍ പറയുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ ബജാജ് പ്രശസ്ത വിതരണക്കാരനായ വാറങ്കല്‍ ശ്രീനുവിന് രാജഗോപാല്‍ പ്രീമിയം നല്‍കിയിരുന്നു. എന്നാല്‍ ആചാര്യ തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവെച്ചതോടെ വിതരണക്കാര്‍ അസ്വസ്ഥരാണെന്നും താന്‍ ഇപ്പോള്‍ വലിയ കടത്തിലാണെന്നും അദ്ദേഹം പറയുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം രാം ചരണിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കൊനിഡെലയും മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്. പൂജ ഹെഗ്‌ഡേയായിരുന്നു ചിത്രത്തില്‍ രാം ചരണിന്റെ നായിക.

രാംചരണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ആര്‍.ആര്‍.ആര്‍ ഇന്ത്യയാകെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 1115 കോടിയാണ് ചിത്രം ലോകമെമ്പാട് നിന്നും കളക്ട് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശ്രേയ ശരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തിയത്.

  • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
  • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
  • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
  • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
  • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
  • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
  • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
  • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
  • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions