അസോസിയേഷന്‍

യു കെ മലയാളികളുടെ സഹായത്താല്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന 'സ്‌നേഹക്കൂട്' പദ്ധതിയില്‍ രണ്ടു വീടുകള്‍ക്ക് തറക്കല്ലിട്ടു

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ യു കെ മലയാളി സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശനമേറ്റു വാങ്ങിക്കൊണ്ട് പണിതുയര്‍ത്തുന്ന രണ്ട് വീടുകള്‍ക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ചടങ്ങില്‍ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി കല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോന്‍, വൈസ് പ്രസിഡന്റ് ജെസി ജോസ്, വാര്‍ഡ് മെമ്പര്‍മാര്‍ മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഔപചാരികമായി നിലവില്‍ വന്നതിന് ശേഷം 2017 ലെ പ്രളയത്തെ തുടര്‍ന്ന് ജന്മനാടിനെ സഹായിക്കുവാന്‍ സമാഹരിച്ച തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനക്ക് ശേഷം ഉണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ഭവന നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലവും, ഏറ്റവും അര്‍ഹതയുള്ള ഗുണഭോക്താവിനെ കണ്ടെത്തുന്നതിലുള്ള താമസവും കാരണമാണ് ഭവന നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടായത്. യുക്മ അംഗ അസോസിയേഷനുകള്‍ ഭവന നിര്‍മ്മാണത്തിനായി ശേഖരിച്ച തുക ഉപയോഗിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച വീടുകള്‍ പൂര്‍ത്തീകരിച്ച് നേരത്തേ തന്നെ ഗുണഭോഗക്താക്കള്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ചേര്‍ന്നാണ് അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, എബി സെബാസ്റ്റ്യന്‍, ഷാജി തോമസ്, ടിറ്റോ തോമസ്, ബൈജു തോമസ്, വര്‍ഗീസ് ഡാനിയേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ഷാജി തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാത്ത വിധം നശിച്ചുപോയതും, സ്വന്തമായി ഭവനം നിര്‍മ്മിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത 3 കുടുംബങ്ങളെ ഗവണ്‍മെന്റിന്റെ ലിസ്റ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അതില്‍ നിന്നുമുള്ള ആദ്യത്തെ രണ്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ഭവനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൂന്നാമത്തെ ഭവനത്തിന്റെയും നിര്‍മ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ''സ്‌നേഹക്കൂട്'' പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

മനോജ് കുമാര്‍ പിള്ള 07960357679

അലക്‌സ് വര്‍ഗീസ് 07985641921

എബി സെബാസ്റ്റ്യന്‍ 07702862186

ഷാജി തോമസ് 07737736549

അലക്‌സ് വര്‍ഗീസ്

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)

 • ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്‌സ്‌ബെറി ഫാമില്‍ നടന്നു
 • യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍
 • ജന്മനാടിന്റെ ഒരുമയും സ്നേഹവും പങ്കുവയ്ക്കാന്‍ മോനിപ്പള്ളിക്കാര്‍ ജൂലൈ 9ന് കേംബ്രിഡ്ജില്‍ ഒത്തുചേരുന്നു
 • നഴ്‌സസ് ദിനാചരണവും സെമിനാറും 14ന് വാട്‌ഫോര്‍ഡില്‍
 • സെലിബ്രേഷന്‍ 2022യുകെ ' മ്യൂസിക്കല്‍ കോമഡി ഷോ
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
 • ബ്ലാക്ക്ബെണ്‍ കാരം ബോര്‍ഡ്‌ ടൂര്‍ണമെന്റ്
 • സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും, സുവിശേഷയോഗവും ശനിയാഴ്ച
 • പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം ഈ മേയ് 1, 2 തിയതികളില്‍
 • യുക്മ റീജിയണല്‍ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions