സിനിമ

നയന്‍താര-വിഘ്‌നേഷ് വിവാഹ റിസപ്‌ഷന്‍ മാലി ദ്വീപിലല്ല ചെന്നൈയില്‍

നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹത്തിനായി തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുകയാണ്. ജൂണ്‍ 9ന് വിവാഹം നടക്കുമെന്നും ശേഷം സുഹൃത്തുക്കള്‍ക്കായുള്ള റിസപ്‌ഷന്‍ മാലി ദ്വീപില്‍ നടത്തുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ മാലി ദ്വീപിലല്ല മറിച്ച് ചെന്നൈയില്‍ വെച്ചായിരിക്കും റിസപ്‌ഷന്‍ എന്നാണു പുതിയ റിപ്പോര്‍ട്ട്.

നയന്‍താരയും വിഘ്നേഷ് ശിവനും 'ഡെസ്റ്റിനേഷന്‍ വെഡിങ്ങ്' ആയിരുന്നു ആദ്യം പദ്ധയിട്ടിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ 9ന് തിരുപ്പതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കും വിവാഹം. ശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ റിസപ്‌ഷന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് സേതുപതിയും സാമന്തയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

 • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
 • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
 • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
 • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
 • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
 • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
 • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
 • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
 • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
 • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions