നാട്ടുവാര്‍ത്തകള്‍

തെളിവുകളുള്ള ദിലീപിന്റെ ഫോണ്‍ മഞ്ജു ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി


കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ കഴി‍ഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കര്‍ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണു കാവ്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നിട്ടുള്ളത്. അത് നടിയെ പീ‍ഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമായിരുന്നു.

 • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
 • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
 • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
 • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
 • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
 • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
 • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
 • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
 • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
 • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions