സിനിമ

തായ്‌ലന്റില്‍ ആരംഭിച്ച മലയാള സിനിമയുടെ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു

തായ്‌ലന്റില്‍ ചിത്രീകരണമാരംഭിച്ച മലയാള സിനിമ 'ആക്ഷന്‍ 22' നെതിരെ നാട്ടുകാര്‍. തായ്‌ലന്റിലെ തായ്പ്പോങ്ങിലുള്ള നാട്ടുകാരാണ് ചിത്രീകരണം തടഞ്ഞത്. തായ്‌ലന്റ് ഗവണ്‍മെന്റിന്റെ അനുമതിയോടെ ആരംഭിച്ച ചിത്രീകരണമാണ് നാട്ടുകാര്‍ ഇറങ്ങി തടഞ്ഞത്.

സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍, കണ്‍ട്രോളര്‍ ഡി മുരളി, മ്യൂസിക് ഡയറക്ടര്‍ സുബൈര്‍ അലി ഖാന്‍, ശ്രീ പ്രസാദ്, രാജീവ് മാനന്തവാടി, ജ്യോതിഷ് ജോസ്, തുടങ്ങിയവരുമായി തായ് പോലീസ് നടത്തിയ ചര്‍ച്ചയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചു എങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം പുനരാരംഭിക്കാതെ തിരിച്ചു പോരുകയായിരുന്നു.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഇനി സെറ്റ് ഇട്ട് തുടര്‍ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്നാണ് സംവിധായകനും, നിര്‍മ്മാതാവും അറിയിച്ചിരിക്കുന്നത്.

മലയാളത്തിലെയും തമിഴിലെയും പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 2018 ല്‍ തായ്‌ലന്റിലെ ഒരു ഗുഹയില്‍ പെട്ടുപോയ കുട്ടികളെ 13 ദിവസം കൊണ്ട് രക്ഷിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ആക്ഷന്‍ 22' ഒരുക്കിയിരിക്കുന്നത്.

  • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
  • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
  • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
  • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
  • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
  • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
  • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
  • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
  • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions