സിനിമ

കോണ്‍ഗ്രസിലെ തമ്മിലടി കണ്ടു മടുത്തു; ഇപ്പോള്‍ കോണ്‍ഗ്രസുകാരിയല്ലെന്ന് മല്ലിക സുകുമാരന്‍


താന്‍ കോണ്‍ഗ്രസുകാരി ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ള വിശ്വാസം നശിച്ചെന്നും നടി മല്ലികാ സുകുമാരന്‍. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പങ്കുവെച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മൂല്യച്യൂതി വന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


'എത്രയോ കാലം എന്റെ അച്ഛന്‍ പറയുന്നത് കേട്ട് കോണ്‍ഗ്രസ് ഒരു മഹത്തായ പ്രസ്ഥാനമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് ആ അഭിപ്രായമില്ല. കാരണം എപ്പോള്‍ നോക്കിയാലും അതിനകത്ത് തമ്മിലടിയാണ്. ഇങ്ങനെ തമ്മിലടിക്കാനാണോ മഹാത്മഗാന്ധിയും നെഹ്‌റുവും ഇന്ദിരയുമൊക്കെ കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തിക്കൊണ്ട് വന്നത്.

തമ്മിലടിക്കാത്തവരും അതിലുണ്ട്, അവര്‍ കുറേക്കാലം നോക്കീയിട്ട് ഒന്നു ശരിയാകുന്നില്ലെന്ന് കണ്ടപ്പോള്‍ നൈസായിട്ട് അങ്ങ് പിന്മാറി. അധികാര മോഹികളാണ് ഇപ്പോള്‍ തമ്മില്‍ അടികൂടി കൊണ്ടിരിക്കുന്നത്. അതൊന്നും ആ പാര്‍ട്ടിക്ക് യോജിച്ചതല്ല, ഞാനൊരു പഴയ കോണ്‍ഗ്രസുകാരിയാണ്, പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. ഞാന്‍ സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യുന്നയാളാണ്'- മല്ലിക പറഞ്ഞു.

 • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
 • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
 • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
 • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
 • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
 • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
 • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
 • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
 • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
 • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions