ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തില്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും ആശംസകള്‍.
യുകെയിലെ ആരോഗ്യമേഖലയില്‍ മികച്ച പാടവമാണ് ഈ നഴ്സുമാര്‍ പുലര്‍ത്തുന്നത്. ഇവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎന്‍എഫും കെസിഎഫ് വാട്ഫോര്‍ഡും ചേര്‍ന്ന് ഒരുക്കുന്ന നഴ്സസ് ദിനാചരണവും സെമിനാറും ഈമാസം 14ന് രാവിലെ പത്തു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വാട്ഫോര്‍ഡില്‍ നടത്തപ്പെടുന്നു.
പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാന്‍ സഹായകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സെമിനാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് തോളോടു തോള്‍ച്ചേര്‍ന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് കെസിഎഫും യുഎന്‍എഫും ശ്രമിക്കുന്നത്.
മുന്‍കൂര്‍ ബുക്ക് ചെയ്ത് സീറ്റുകള്‍ ഉറപ്പു വരുത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
George Thomas 07459518143, Bronia Tomy 07852112470, Sibu Skaria 07886319232