സ്പിരിച്വല്‍

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4ന് കാന്റര്‍ബറിയില്‍

ലണ്ടന്‍: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ, ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കള്‍ നേതൃത്വം വഹിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ കാന്റര്‍ബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്

ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധനക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രാവിലെ10 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷന്‍ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന, ലെസ്റ്റര്‍ സീറോ മലബാര്‍ മിഷന്‍ വികാരി മോണ്‍. ജോര്‍ജ് തോമസ് ചേലക്കല്‍ മുഖ്യകാര്‍മ്മികനായി വിശുദ്ധബലി അര്‍പ്പിക്കുകയും, പ്രധാന സന്ദേശം നല്‍കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വക്താവും, മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. രൂപതയുടെ കുടുംബ കൂട്ടായ്‌മ കമ്മീഷന്‍ പാസ്റ്ററല്‍ പേട്രണും ആഷ്‌ഫോര്‍ഡ് മാര്‍ ശ്ലീവാ മിഷന്‍ വികാരിയുമായ ഫാ. ഹാന്‍സ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍മരിയ എന്നിവര്‍ ബൈബിള്‍ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.

കാന്റര്‍ബറി ഹൈസ്കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കാളിയാവാന്‍ ഏവരെയും ക്ഷണിക്കുന്നതായും, ശുശ്രുഷകള്‍ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോണ്‍ബി ജോണ്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA

 • വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ
 • സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും
 • ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
 • മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
 • ഒമ്പതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 26 ന് ക്രോയ്‌ഡോണില്‍
 • ലിവര്‍പൂളില്‍ ക്നാനായ കാത്തലിക് മിഷന്‍ ഉദ്ഘാടനവും തിരുനാളും മാര്‍ച്ച് 5ന്
 • സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്‌സംഗം ആഘോഷങ്ങള്‍ 26 ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions