നാട്ടുവാര്‍ത്തകള്‍

അപകീര്‍ത്തിപ്പെടുത്തി; ഒരു കോടി ആവശ്യപ്പെട്ടു ഏഷ്യാനെറ്റ് ന്യൂസിനെതിരെ ടി .ഐ. മധുസൂദനന്‍ എം.എല്‍.എ നിയമനടപടിക്ക്


പയ്യന്നൂര്‍: ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരെ നിയമ നടപടിയുമായി ടി ഐ മധുസൂദനന്‍ എംഎല്‍എ. അപകീര്‍ത്തിപ്പെടുത്തിയ വ്യാജവാര്‍ത്തയുണ്ടാക്കിയ ഏഷ്യാനെറ്റിനെതിരെ മാനഹാനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഏപ്രില്‍ 30നും മെയ് രണ്ടിനും പ്രഭാതപരിപാടിയായ 'നമസ്‌തേ കേരള'ത്തിലും പിന്നീട് മെയ് 7ന് വാര്‍ത്താധിഷ്ഠിത പരിപാടിയായ കവര്‍ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നും അത് മാനഹാനിയുണ്ടാക്കിയെന്നുമാണ് നോട്ടിസില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍, ചീഫ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, പി.ജി. സുരേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍മാരായ ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അഡ്വ. കെ വിജയകുമാര്‍ മുഖേന വക്കീല്‍ നോട്ടിസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പ്രേക്ഷകരെ അറിയിക്കുക, നോട്ടീസില്‍ പരാമര്‍ശിച്ച വാര്‍ത്തകള്‍ കളവായി പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്ന് രേഖാമൂലം അറിയിക്കുക. നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് അയച്ചത്.

 • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
 • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
 • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
 • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
 • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
 • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
 • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
 • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
 • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
 • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions