നാട്ടുവാര്‍ത്തകള്‍

മോഡല്‍ ഷഹനയുടെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: ചേവായൂരില്‍ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ആരോപണവുമായി ബന്ധുക്കള്‍. ഷഹാന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് ആരോപിച്ചു. ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. ഇത് കൊലപാതകമാണെന്നും മാതാവ് ഉമൈബ പറഞ്ഞു.

സജാദും ഷഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറഞ്ഞു.

 • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
 • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
 • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
 • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
 • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
 • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
 • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
 • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
 • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
 • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions