നാട്ടുവാര്‍ത്തകള്‍

കോവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുപുള്ളികളില്‍ 34 പേര്‍ മുങ്ങി

കോവിഡ് കാലത്ത് കോടതി ഇടപെട്ടു പരോളിലിറങ്ങിയ 34 തടവുകാര്‍ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലന്ന് ആഭ്യന്തര വകുപ്പ് . ഇവര്‍ക്ക് തിരികെ എത്താന്‍ സുപ്രീംകോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേര്‍ തിരികെയെത്തിയിട്ടില്ല. തടവുകാരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലീസിന്റെ സഹായം തേടും.

കോവിഡ് കാലത്ത് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം 770 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്. പകര്‍ച്ച വ്യാധി ഭീഷണി അകന്നതോടെ തടവുകാര്‍ക്ക് തിരിച്ചെത്താന്‍ നോട്ടീസ് നല്‍കി. ഇവരില്‍ പകുതിയോളം പേര്‍ തിരിച്ചെത്തി. ഇതിനിടെ പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുറത്തിറങ്ങിയതിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ ജയില്‍ തിരിച്ചു കയറൂ എന്നായിരുന്നു നിലപാട്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി. തിരികെ ജയിലിലെത്താന്‍ നല്‍കിയ സമയം ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു.

സമയ പരിധി അവസാനിച്ചതോടെ ടിപി കേസിലെ പ്രതികള്‍ അടക്കം തിരിച്ചെത്തി. പക്ഷെ 34 പേര്‍ ഇപ്പോഴും ജയിലിന് പുറത്താണ്. ഏറ്റവും കൂടുതല്‍ തടവുകാര്‍ തിരിച്ചെത്താനുള്ളത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 13 തടവുകാരാണ് ഇവിടെ തിരികെയെത്തേണ്ടത്. ചീമേനിയില്‍ തുറന്ന ജയിലില്‍ 5 പേരും, നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 8 പേരും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 6 പേരും, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ടും തടവുകാരാണ് തിരികെയത്താനുള്ളത്. ഒരാള്‍ മരിച്ചുവെന്നും രണ്ടുപേര്‍ ആശുപത്രിയിലാണെന്നുമുള്ള അനൗദ്യോഗിക വിവരം ജയില്‍വകുപ്പിനുണ്ട്. തിരിച്ചെത്താത്തവരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലീസിന് കത്ത് നല്‍കും.

  • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
  • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
  • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
  • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
  • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
  • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
  • നടിയെ ആക്രമിച്ച കേസില്‍ 'വി.ഐ.പി' ശരത്തിന്റെ അറസ്റ്റ്: നിര്‍ണായക വഴിത്തിരിവ്
  • റിസ്ക് ഒഴിവാക്കാന്‍ ഗര്‍ഭിണികളുടെ യാത്രാനിയന്ത്രണങ്ങള്‍ കടുപ്പിച്ച് വിമാനകമ്പനികള്‍
  • മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും പിഴയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions