സിനിമ

നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി

'1983' എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയും പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ തുടക്കം കുറിച്ച നിക്കി വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറി.

നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുള്ള വിവാഹം ഈ മാസം 18 ന് ആണ്. ചെന്നൈയിലാണ് ചടങ്ങുകള്‍. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം.

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി.

  • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
  • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
  • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
  • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
  • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
  • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
  • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
  • 'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍
  • കോണ്‍ഗ്രസിലെ തമ്മിലടി കണ്ടു മടുത്തു; ഇപ്പോള്‍ കോണ്‍ഗ്രസുകാരിയല്ലെന്ന് മല്ലിക സുകുമാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions