നാട്ടുവാര്‍ത്തകള്‍

30 വര്‍ഷത്തെ ലൈംഗികാതിക്രമ പരാതി നേരിടുന്ന റിട്ട. അധ്യാപകന്‍ കെ.വി. ശശികുമാര്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: പോക്‌സോ കേസില്‍ കുറ്റാരോപിതനായ മലപ്പുറം സെന്റ്. ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കെ.വി. ശശികുമാര്‍ പൊലീസ് കസ്റ്റഡിയില്‍. കേസ് വന്നതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ നഗരാസഭാംഗം കൂടിയായ കെ.വി. ശശികുമാര്‍. കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാര്‍ ഒളിവില്‍പോയിരുന്നത്.

30 വര്‍ഷം 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ.വി. ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. കെ.വി. ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ സെന്റ്. ജെമ്മാസ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്. അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടു.

ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.

 • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
 • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
 • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
 • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
 • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
 • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
 • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
 • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
 • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
 • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions