യു.കെ.വാര്‍ത്തകള്‍

വര്‍ക്ക് ഫ്രം ഹോം ഇനി നടപ്പില്ല! ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ച് ബോറിസ് ജോണ്‍സണ്‍


ലോക് ഡൗണ്‍ കാലത്ത് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം ഇനി വേണ്ടെന്നും ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്ന ജോലിക്കാരോട് ഓഫീസില്‍ ഉടനെ മടങ്ങിയെത്താനും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ പ്ലാന്‍ ഉടന്‍ തുടങ്ങുമെന്നും ബോറിസ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വര്‍ക്ക് ഫ്രം ഹോം കാര്യക്ഷമമല്ലാത്ത കാര്യമാണെന്ന് വ്യക്തമാക്കിയാണ് ആളുകളോട് ജോലിസ്ഥലത്തേക്ക് മടങ്ങിയെത്താന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടങ്ങളില്‍ കൃത്യമായി ജോലിക്കാര്‍ എത്തിയെങ്കില്‍ മാത്രമാണ് ഉത്പാദനക്ഷമത വര്‍ദ്ധിച്ച്, ടൗണ്‍, സിറ്റി സെന്ററുകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

വൈറ്റ്ഹാളില്‍ പോലും സര്‍ക്കാര്‍ ജോലിക്കാര്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡിവിഎല്‍എ, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലത്തിലാണ് സിവില്‍ സര്‍വീസുകാരുടെ വര്‍ക്ക് ഫ്രം ഹോം പുരോഗമിക്കുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുന്നത്.

'വര്‍ക്ക് ഫ്രം ഹോമില്‍ കാപ്പി ഉണ്ടാക്കിക്കൊണ്ടേയിരിക്കും, ഇതിന് ശേഷം ഫ്രിഡ്ജിലേക്ക് മെല്ലെ നടന്ന് ചീസ് ചെറുതായി മുറിച്ച്, തിരിയെ ലാപ്‌ടോപ്പിന് അരികിലേക്ക് എത്തുമ്പോഴേക്കും എന്താണ് ചെയ്തതെന്ന് തന്നെ മറന്നിരിക്കും', വൈറ്റ്ഹാളിലെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തെ പ്രധാനമന്ത്രി കളിയാക്കി.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബോറിസ് വ്യക്തമാക്കി. ആദ്യത്തെ 50 അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്തും. മനുഷ്യാവകാശത്തിന്റെ പേരില്‍ നിയമപരമായ കേസുകള്‍ നേരിടേണ്ടി വരുമെങ്കിലും തീരുമാനം മാറ്റില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും 'പാര്‍ട്ടിഗേറ്റ്' വിവാദമുണ്ടാക്കിയ ക്ഷീണവും മറികടക്കാനായാണ് ബോറിസ് ജോണ്‍സണ്‍ തന്റെ നിലപാട് കടുപ്പിച്ചു ഭരണരംഗത്തു കൂടുതല്‍ സജീവമാകുന്നത്.

 • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
 • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
 • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
 • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
 • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
 • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
 • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
 • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
 • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
 • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions