യു.കെ.വാര്‍ത്തകള്‍

സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള വേരിയന്റുകള്‍ വാക്‌സിനുകളെ മറികടക്കുമെന്ന് മുന്നറിയിപ്പ്

ഒമിക്രോണ്‍ വേരിയന്റ് സൃഷ്ടിക്കുന്ന ആശങ്ക വീണ്ടും. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒമിക്രോണിന്റെ രണ്ട് പുതിയ സ്‌ട്രെയിനുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. വാക്‌സിനുകളെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സമ്മര്‍ എത്തുന്നതോടെ യൂറോപ്പില്‍ കോവിഡ് കേസുകള്‍ പിടിമുറുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ബിഎ4, ബിഎ5 എന്നീ വേരിയന്റുകള്‍ ഭൂഖണ്ഡത്തില്‍ ഉടനീളം കേസുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ കേസുകള്‍ കുതിച്ചുയരാനും, ഐസിയു സമ്മര്‍ദം ഉയര്‍ത്താനും പുതിയ സ്‌ട്രെയിനുകള്‍ കാരണമാകുമെന്നാണ് ആശങ്ക.

പുതിയ സ്‌ട്രെയിനുകള്‍ രൂപപ്പെടുന്നതിനാല്‍ എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ഇയു ആവശ്യപ്പെട്ടു. 60 വയസിന് മുകളിലുള്ളവര്‍ക്കും, മറ്റ് രോഗസാധ്യത അധികമുള്ള ഗ്രൂപ്പുകള്‍ക്കും രണ്ടാം ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി തയാറാക്കാനും, 80ന് മുകളിലുള്ളവരോട് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ഇസിഡിസി നിര്‍ദ്ദേശിക്കുന്നുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ബിഎ4, ബിഎ5 വേരിയന്റുകള്‍ സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയത്. ഇത് രാജ്യത്തെ ശക്തമായ സ്‌ട്രെയിനായി മാറുകയും ചെയ്തു. അതേസമയം മെയ് 22 ആയതോടെ ബിഎ5 പോര്‍ച്ചുഗലിലെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വേരിയന്റായി മാറുമെന്ന് ഇസിഡിസി കണക്കാക്കുന്നു.

ഈ രണ്ട് വേരിയന്റുകള്‍ക്കും പ്രതിരോധശേഷിയെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. കോവിഡ് ഇന്‍ഫെക്ഷനും, വാക്‌സിനും മൂലമുള്ള പ്രതിരോധം സമയം മുന്നോട്ട് പോകുമ്പോള്‍ കുറയുന്നതാണ് ഇതിന് കാരണം. ഇതിനെ മറികടക്കാനാണ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്.

 • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
 • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
 • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
 • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
 • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
 • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
 • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
 • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
 • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
 • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions