യു.കെ.വാര്‍ത്തകള്‍

യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍

ലണ്ടന്‍ : യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി ബ്രിട്ടീഷ് കൗണ്‍സിലില്‍ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിക്കാരി മേരി റോബിനാണ് റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി പെരുമ്പടപ്പില്‍ ജനിച്ച മേരി, ബോംബെയിലും ബറോഡയിലും അധ്യാപികയായിരുന്നു. ഒപ്പം കേരളത്തില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പളായി രണ്ടുവര്‍ഷം സൗജന്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയിസ്റ്റണ്‍ ടൗണിന്റെ ആദ്യത്തെ ഏഷ്യന്‍ മേയര്‍ എന്ന പദവിയും മേരിക്കു സ്വന്തം.

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ സജീവ അംഗവും മുന്‍കാല സെക്രട്ടറിയും ആയിരുന്ന ഡോ റോബിന്‍ ആന്റണിയാണ് ഭര്‍ത്താവ്. റിയ റോബിന്‍, റീവ് റോബിന്‍ എന്നിവര്‍ മക്കള്‍. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ റോയിസ്റ്റണ്‍ ടൗണ്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ കൂടിയാണ് മേരി. സാമൂഹ്യരംഗത്തും സജീവസാന്നിധ്യം.

ബ്രിട്ടീഷ് പ്രാദേശിക കൗണ്‍സിലുകളില്‍ ഇതിനു മുമ്പും നിരവധി മലയാളികള്‍ മേയര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓമന ഗംഗാധരന്‍ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുല്‍ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടണ്‍ സിറ്റി കൗണ്‍സിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാ‍ഡ്‌ലി സ്റ്റോക്കിലും മുന്‍കാലങ്ങളില്‍ മേയര്‍മാരായിരുന്നു.

റോയിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ വെച്ചു നടത്തിയ മേയറുടെ സ്ഥാനാരോഹണ ചടങ്ങില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ആയി എസ്‌ക്യൂട്ടീവ് മെമ്പര്‍മാരായ സിബിച്ചന്‍, ചെറിയാച്ചന്‍, സാം എന്നിവര്‍ പങ്കെടുത്തു.

  • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
  • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
  • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
  • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
  • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
  • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
  • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
  • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
  • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
  • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions